Skip to main content

Posts

Showing posts from April, 2018
#ശ്രീഗുരുവായൂരപ്പനും, #ഗുരുവായൂർ_ക്ഷേത്രവും ----------------------------------------------------- ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 26 കി.മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശ്രീകൃഷ്ണസങ്കൽപ്പത്തിലുള്ള പരമാത്മാവായ മഹാവിഷ്ണുവാണ്.  കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇന്ത്യയിൽ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം തിരക്കുള്ള ഹൈന്ദവദേവാലയവും ഇതുതന്നെയാണ്. പരബ്രഹ്മസ്വരൂപനായ ശ്രീകൃഷ്ണനെ 12 ഭാവങ്ങളിൽ ഇവിടെ ആരാധിയ്ക്കുന്നു. ഇവിടുത്തെ ചതുർബാഹുവായ ഭഗവദ്രൂപം മനുഷ്യനിർമിതമല്ലെന്നും ദ്വാരകയിൽ ശ്രീകൃഷ്ണൻ നേരിട്ട് ആരാധിച്ച നാരായണസ്വരൂപമാണെന്നും സങ്കൽപ്പം. ശ്രീകൃഷ്ണാവതാര സമയത്തു ദേവകിക്കും വസുദേവർക്കും കാരാഗൃഹത്തിൽ വച്ചു ദർശനം നൽകിയ മഹാവിഷ്ണുരൂപമാണ് ഇതെന്ന് ഭക്തർ വിശ്വസിക്കുന്നു. ദുരിതങ്ങൾ അകന്ന് ഐശ്വര്യം സിദ്ധ...